ആലപ്പുഴ: സപ്ലൈകോ സ്‌റ്റോറുകളിൽ നിന്ന് സബ്സിഡി ഉത്പന്നങ്ങൾ മാത്രം വാങ്ങുമെന്നുള്ള കാഴ്ചപ്പാട് ഉപഭോക്താക്കൾക്ക് ഉണ്ടാകരുതെന്ന് മന്ത്രി പി.തിലോത്തമൻ പറഞ്ഞു. സപ്‌ളൈകോയുടെ വീയപുരം മാവേലി സൂപ്പർ സ്റ്റോറിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോൺ തോമസ് ആദ്യ വില്പന നിർവഹിച്ചു. വീയപുരം പഞ്ചായത്ത് പ്രസിഡന്റ് എൻ.പ്രസാദ് കുമാർ അദ്യക്ഷനായി. സപ്ലൈകോ മനേജിംഗ് ഡയറക്ടർ കെ.എൻ സതീഷ്, ആബിദ ബീവി, പി.ഓമന തുടങ്ങിയവർ സംസാരിച്ചു.