ആലപ്പുഴ: മുസ്ലിംലീഗ് ജില്ലാ ട്രഷറർ ആലപ്പുഴ വലിയകുളത്ത് എ. യഹിയ (68) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ ഒമ്പതിന് ആലപ്പുഴ പടിഞ്ഞാറെ ഷാഫി ജുമാ മസ്ജിദ് കബർസ്ഥാനിൽ.
മുസ്ളിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജില്ലാ കൗൺസിൽ അംഗം, എസ്.വൈ.എസ് ജില്ലാ ജനറൽ സെക്രട്ടറി, മദ്രസ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി, ദീർഘകാലം വലിയകുളം മുസ്ലിം ജമാഅത്ത് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ലജ്നത്തുൽ മുഹമ്മദിയ ട്രഷറർ,കേരള സെറാമിക്സ് ഡയറക്ടർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
വനിതാലീഗ് സംസ്ഥാന ട്രഷറർ സീമ യഹിയയാണ് ഭാര്യ. മക്കൾ: അഡ്വ. വൈ. എം സിയ (ദുബായ്) സൗമി (സിവിൽ എൻജിനിയർ), സാജിദ് യഹിയ(ചലചിത്ര സംവിധായകൻ), ഡോ. സഹിയ(ദുബായ്). മരുമക്കൾ: ഷെറിൻ സിയ, സജീദ്(ബിസിനസ് എറണാകുളം), ഷീബ സാജിദ്, ഹുസൈൻ(ഖത്തർ ചീഫ് ജസ്റ്റിസിന്റെ പരിഭാഷകൻ).
എ. യഹിയയുടെ നിര്യാണത്തിൽ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി. കുഞ്ഞാലിക്കുട്ടി എംപി, ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപി, ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് തുടങ്ങിയവർ അനുശോചിച്ചു.