അരൂർ: അരൂർ ശ്രീകുമാര വിലാസം ക്ഷേത്രത്തിൽ പുതിയതായി നിർമ്മിച്ച യജ്ഞശാല സമർപ്പിച്ചു. ക്ഷേത്രം മേൽശാന്തി ബാലകൃഷ്ണൻ എമ്പ്രാന്തിരി ഭദ്രദീപം പ്രകാശിപ്പിച്ചു യജ്ഞശാലയുടെ മുഖമണ്ഡപത്തിൽ സ്ഥാപിക്കുന്നതിനായി ആർട്ടിസ്റ്റ് ഡാനിനന്ദൻ നിർമ്മിച്ച മുരുകന്റെ രൂപം ചടങ്ങിൽ പ്രകാശനം ചെയ്തു.ദേവസ്വം പ്രസിഡന്റ് കെ.കെ.വാസവൻ അദ്ധ്യക്ഷനായി. സെക്രട്ടറി ഡാനിനന്ദൻ,ഇ .എം.സജിമോൻ, കെ.വി.കൃഷ്ണൻകുട്ടി ,പങ്കജവല്ലി സുദർശനൻ, എം.കെ.ഭാസ്ക്കരൻ, എന്നിവർ സംസാരിച്ചു