ചേർത്തല:വാളയാർ കേസന്വേഷണം സി.ബി.ഐയെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പട്ടികജാതി മോർച്ച അരൂർ നിയോജക മണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസം നടത്തി. മണ്ഡലം പ്രസിഡന്റ് വി.കെ.ഗോപിദാസിന്റെ നേതൃത്വത്തിൽ മണ്ഡലം ജനറൽ സെക്രട്ടറി സരുൺലാൽ,വൈസ് പ്രസിഡന്റ് സി.രാധാകൃഷ്ണൻ,ശ്രീനിവാസൻ എന്നിവരാണ് ഉപവസിച്ചത്. രാവിലെ പള്ളിപ്പുറം ഒ​റ്റപ്പുന്നയിൽ ചേർന്ന സമ്മേളനം ബി.ജെ.പി അരൂർ നിയോജക മണ്ഡലം പ്രസിഡന്റ് ബി.ബാലാനന്ദ് ഉദ്ഘാടനം ചെയ്തു. എസ്.സി -എസ്.ടി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി രമേശ് കൊച്ചുമുറി മുഖ്യ പ്രഭാഷണം നടത്തി. ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി സി.മധുസൂദനൻ,ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി പി.എസ്.രാജീവ്,കെ.കെ.സജീവൻ, വി.ആർ.ബൈജു, എന്നിവർ സംസാരിച്ചു.വൈകിട്ട് നടന്ന സമാപന സമ്മേളനം ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് കൊട്ടാരം ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി ടി.സജീവ് ലാൽ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എസ്. ദിലീപ്കുമാർ,യുവമോർച്ച സംസ്ഥാന സമിതി അംഗം വിമൽ രവീന്ദ്രൻ,എസ്.രമേശ് കുമാർ,ശശികുമാർ,
എസ്. ദിനേശ് കുമാർ,പഞ്ചായത്ത് അംഗങ്ങളായ ഉഷ മനോജ്,സജിമോൾ മഹേഷ് എന്നിവർ സംസാരിച്ചു.