കുട്ടനാട് : എസ്.എൻ.ഡി.പി 4-ാം നമ്പർ കാവാലം കുന്നുമ്മ ശാഖയുടെ നേതൃത്വത്തിൽ ഗുരുദേവ ദർശന പഠന ക്ളാസ് ഉദ്ഘാടനവും മാതാപിതാക്കൾക്കുള്ള ബോധവൽക്കരണ ക്ളാസും ഇന്ന് രാവിലെ 10ന് ശാഖാ ആഡിറ്റോറിയത്തിൽ നടക്കും. കുട്ടനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിഅംഗം എ.ജി. സുഭാഷ് ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് കെ.പി.കണ്ണൻ അദ്ധ്യക്ഷതവഹിക്കും. എറണാകുളം വെൽനസ് ഹോസ്പിറ്റൽ സൈക്കോളജിസ്റ്റ് അനൂപ് വൈക്കം ക്ളാസ് നയിക്കും.