ആലപ്പുഴ: സി.പി.ഐ ആലപ്പുഴ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ആര്യാട് ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിൽ കൈത വളപ്പിൽ കെ. ശിവപാലൻ (62) നിര്യാതനായി. തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ സെക്രട്ടറി, ആലപ്പുഴ ന്യൂ മോഡൽ കയർ മാറ്റ്സ് സൊസൈറ്റി ബോർഡ് അംഗം, സി.പി.ഐ ആര്യാട് വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രാജമ്മ ( ആര്യാട് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്). മക്കൾ: പ്രതീഷ്, സുമേഷ്. മരുമക്കൾ: സോണിയ, രഞ്ചിത. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും ജനയുഗം കൊച്ചി യൂണിറ്റ് മാനേജരുമായ എ.ശിവരാജൻ സഹോദരനാണ്.