തുറവൂർ: തുറവൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി, ഹൈസ്കൂൾ വിഭാഗങ്ങളിൽ 372 പോയിന്റ് നേടി തുറവൂർ ടി.ഡി.എച്ച്.എസ്.എസ് ഓവറാൾ ചാമ്പ്യന്മാരായി. 318 പോയിന്റോടെ ശ്രീകണ്ഠേശ്വരം എസ്.എൻ.എച്ച്.എസ്.എസ് രണ്ടാം സ്ഥാനം നേടി. യു പി വിഭാഗത്തിൽ നദ് വത്ത്നഗർ എൻ.ഐ. യു പി എസ് ഒന്നാം സ്ഥാനവും പാണാവള്ളി എസ് .എൻ .ഡി. എസ്. വൈ യു പി സ്കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.എൽ.പി.വിഭാഗത്തിൽ ഒന്നാം സ്ഥാനം കോനാട്ടുശേരി ഗവ എൽ.പി.എസും പാണാവള്ളി എൻ.എസ്.എസ് എൽ.പി.എസും പങ്കിട്ടു. അരൂർ സെന്റ് അഗസ്റ്റിൻസ് എൽ.പി.എസ് രണ്ടാമതെത്തി. സമാപന സമ്മേളനം അഡ്വ.ഷാനിമോൾ ഉസ്മാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മണി പ്രഭാകരൻ അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ എം.ടി.ശ്യാമളകുമാരി, കെ.എസ്.ഷിബു, പട്ടണക്കാട്ബ്ലോക്ക് പഞ്ചായത്ത് അംഗം ജയ്സൺ കുറ്റിപ്പുറത്ത് ,തുറവൂർ എ.ഇ.ഒ.ടി.പി.ഉദയകുമാരി, ടി.ഡി.സ്കൂൾസ് മാനേജർ എച്ച്. പ്രേംകുമാർ, ജനറൽ കൺവീനർ മിനി ശങ്കർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.കെ.അജയൻ തുടങ്ങിയവർ സംസാരിച്ചു.