കറ്റാനം: കട്ടച്ചിറ മുട്ടക്കുളം ദേവീക്ഷേത്രത്തിലെ ദേവീഭാഗവത നവാഹ യജ്ഞത്തിന് തുടക്കമായി. 10 ന് സമാപിക്കും. ക്ഷേത്ര തന്ത്രി പുറപ്പേരു മന നാരായൺ നമ്പൂതിരിപ്പാട്, മേൽശാന്തി തുറനെല്ലൂർ മനയ്ക്കൽ അജയകുമാർ നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും.
രമാദേവി തൃപ്പൂണിത്തറ യജ്ഞാചാര്യയാകും
ഇന്ന് രാവിലെ 9.30 ന് മൃത്യുഞ്ജയഹോമം. നാളെ വൈകിട്ട് 6.30ന് കുമാരി പൂജ.5ന് സർവൈശ്വര്യപൂജ. 6 ന് വൈകിട്ട് 6.30ന് വിദ്യാഗോപാല മന്ത്രാർച്ചന.7 ന് വൈകിട്ട് 6.30ന് നവ ഗ്രഹ പൂജ.8 ന് വൈകിട്ട് 6.30ന് വാസ്തു ദോഷപരിഹാര പൂജ.9 ന് വൈകിട്ട് 6.30 ന് അഭീഷ്ട ഫലസിദ്ധി യജ്ഞം.10 ന് ഉച്ചയ്ക്ക് 2 ന് മണിദീപ ദർശനം. വൈകിട്ട് 3.30 മുതൽ അവഭൃഥ സ്നാന ഘോഷയാത്ര. എല്ലാ ദിവസവും ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്, വൈകിട്ട് 6 ന് നെയ് വിളക്ക് എന്നിവ ഉണ്ടാകും.