ചേർത്തല:ചെറുവാരണം ശ്രീനാരായണപുരം (പുത്തനമ്പലം) ക്ഷേത്രത്തിലെ സ്കന്ദ ഷഷ്ഠിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്കായി കെ.വി.എം സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടത്തി.വിശ്വഗാജി മഠാധിപതി സ്വാമി അസ്പർശാനന്ദ ഉദ്ഘാടനം ചെയ്തു.ഡോ.സ്റ്റെഫി ജോൺ,പബ്ലിക് റിലേഷൻ ഓഫീസർമാരായ ബിജി ജേക്കബ്,സുനിൽ എന്നിവർ നേതൃത്വം നൽകി.