a

മാവേലിക്കര : നിയന്ത്രണം വിട്ട് ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് ഓടിച്ചിരുന്ന കോമല്ലൂർ കാരൂർ തറയിൽ ശ്രീഹരി (22) ആണ് മരിച്ചത്. കോമല്ലൂർ സുധീഷ് ഭവനത്തിൽ സുധീഷ് (22) ആണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.ഇന്നലെ രാത്രി 8.50 ഓടെ കുറത്തികാട് ഹൈസ്കൂൾ ജംഗ്ഷനിലായിരുന്നു അപകടം. പരുമല പള്ളിയിലേക്ക് പോകുകയായിരുന്നു യുവാക്കൾ. കുറത്തികാട് ഭാഗത്തു നിന്നും വന്ന ബൈക്ക് ഹൈസ്കൂൾ ജംഗ്ഷനിലെ വളവിൽ നിയന്ത്രണം വിട്ട് മതിലിലിടിക്കുകയായിരുന്നു.