ചേർത്തല:എസ്.എൻ.ഡി.പി യോഗം കൊക്കോതമംഗലം 1847-ാം നമ്പർ ശാഖ വാർഷിക പൊതുയോഗം ഇന്ന് രാവിലെ 10ന് ശാഖാങ്കണത്തിൽ നടക്കും.ചേർത്തല യൂണിയൻ പ്രസിഡന്റ് കെ.വി.സാബുലാൽ ഉദ്ഘാടനം ചെയ്യും.യൂണിയൻ സെക്രട്ടറി വി.എൻ.ബാബു അദ്ധ്യക്ഷത വഹിക്കും.യൂണിയൻ കൗൺസിലർ ഗിരീഷ്കുമാർ മുഖ്യപ്രഭാഷണം നടത്തും.ശാഖ സെക്രട്ടറി പി.ജി.മോഹനൻ കണക്കും റിപ്പോർട്ടും അവതരിപ്പിക്കും.ശാഖ പ്രസിഡന്റ് എസ്.രമേശൻ,വൈസ് പ്രസിഡന്റ് കെ.കെ.രാജപ്പൻ എന്നിവർ സംസാരിക്കും.