ആലപ്പുഴ: ലോകത്തെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി പുതുതലമുറയെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കാൻ വഴികാട്ടലാണ് ആവശ്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യയുടെ (സിജി) ദക്ഷിണ മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തോട്ടപ്പള്ളി മാത്തേരി മെഡിക്കൽ മിഷൻ ആശുപത്രി ചെയർമാൻ ഡോ. ഐ.മുഹമ്മദ് ഇസ്ളാഹിനെ ചടങ്ങിൽ പൊന്നാട അണിയിച്ച് രമേശ് ചെന്നിത്തല ആദരിച്ചു. സ്വാഗത സംഘം ചെയർമാൻ എ.എം.നസീർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ മുഖ്യപ്രഭാഷണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. എ.എ.റസാക്ക്, അഡ്വ. ജി.മനോജ് എന്നിവർ സംസാരിച്ചു. സിജി സംസ്ഥാന പ്രസിഡന്റ് പി.എ.അബ്ദുൽസലാം സിജി ഡേ സന്ദേശം നൽകി.