ചേർത്തല:ചേർത്തല തെക്ക് കുന്നത്ത് ഘണ്ടാകർണ ക്ഷേത്രത്തിലെ ലക്ഷാർച്ചനയും ലക്ഷ ദീപവും 17ന് നടക്കും. പുലർച്ചെ 4.30ന് അഷ്ടദ്രവ്യ ഗണപതിഹോമം,തുടർന്ന് കലശപൂജയും വേദജപവും, 5.15 മുതൽ പ്രത്യേകം സജ്ജീകരിച്ച മണ്ഡപത്തിൽ ക്ഷേത്രം തന്ത്രി വൈക്കം നാഗംപൂഴിമന ഹരിഗോവിന്ദൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ലക്ഷാർച്ചന. ഉച്ചയ്ക്ക് 11ന് ലക്ഷാർച്ചന സമാപിക്കും.12ന് കലശാഭിഷേകം, മരുത്തോർവട്ടം ഉണ്ണിക്കൃഷ്ണനും സംഘവും പഞ്ചവാദ്യം അവതരിപ്പിക്കും. വൈകിട്ട് 5.30ന് ലക്ഷ ദീപം തെളിൽ തന്ത്രി ഹരിഗോവിന്ദൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും.7.30ന് ദീപാരാധന, വലിയ കാണിക്ക സമർപ്പണം. തുടർന്ന് മണ്ഡല ഭജന.