ഹരിപ്പാട്: ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കേരളോത്സവം 23, 24 തീയതികളിൽ നടക്കും. കലാ-കായിക-കാർഷിക മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, പഞ്ചായത്തിലെ സ്ഥിരതാമസക്കാർ http://www.keralotsavam.kerala.gov.in എന്ന വെബ് സൈറ്റിലോ പഞ്ചായത്ത് ഓഫീസിലോ 15ന് മുമ്പ് അപേക്ഷ നൽകണം. പ്രായപരിധി 15 മുതൽ 40 വരെ. ഫോൺ: 0479- 2488240.