ആലപ്പുഴ: കളക്ടർമാരെ അടിക്കടി മാറ്റുന്നത് ഭരണപരാജയം മറച്ചു വയ്ക്കാനാണെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു ആരോപിച്ചു. സർക്കാരിന്റെ താല്പര്യത്തിനു വഴങ്ങാത്ത ഉദ്യോഗസ്ഥരെ ജില്ലയിലെ മൂന്ന് മന്ത്രിമാർ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. പ്രതിസന്ധികളുടെ പൂർണ്ണ ഉത്തരവാദിത്വം ജില്ലയിലെ മന്ത്രിമാർക്കാണെന്നും ലിജു പറഞ്ഞു.