മാവേലിക്കര: എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ വനിതാസംഘം, യൂത്ത്മൂവ്മെന്റ് സംയുക്താഭിമുഖ്യത്തിൽ ഡോ.പല്പുവിന്റെ 156-ാമത് ജന്മദിനം യൂണിയൻ വൈസ് പ്രസിഡന്റ് ഷാജി എം.പണിക്കർ ഉദ്ഘാടനം ചെയ്തു. വനിതാസംഘം പ്രസിഡന്റ് സുധ വിജയന്‍ അദ്ധ്യക്ഷയായി. യോഗം അസി.സെക്രട്ടറി അഡ്വ.കെ സുരേഷ് കുമാർ, യൂണിയൻ കൗൺസിലർമാരായ എൻ.ശിവദാസൻ, അഡ്വ.കെ.വി. അരുൺ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വനിതാസംഘം വൈസ് പ്രസിഡന്റ് ജയാ സനൽ, യൂത്ത്മൂവ്മെൻറ് യൂണിയൻ വൈസ് പ്രസിഡന്റ് സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. യൂത്ത്മൂവ്മെന്റ ജോ.സെക്രട്ടറി നവീൻവി നാഥ് നന്ദി പറഞ്ഞു.