ആലപ്പുഴ: ജില്ലാ യുവജന ക്ഷേമ ബോർഡും ജില്ലാ സ്‌പോർട്‌സ് കളരിപ്പയറ്റ് അസോസിയേഷനും ചേർന്ന് സംഘടിപ്പിച്ച ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്തു. നാരായണ ഗുരുക്കൾ അദ്ധ്യക്ഷത വഹിച്ചു. ജയകുമാർ ഗുരുക്കൾ മുഖ്യ പ്രഭാഷണം നടത്തി. മുൻകാല കളരി ആചാര്യൻമാരായ ലാൽഗുരുക്കൾ, ടി.ആർ.പത്മനാഭൻ ഗുരുക്കൾ എന്നിവരെ യുവജനക്ഷേമ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ ടി.ടി.ജിസ്‌മോൻ ആദരിച്ചു.
കെ.വി.കുഞ്ഞുമോൻ ഗുരുക്കൾ, എം.എം.വിജയകുമാരി, സിനീഷ് പുതുശേരി, സുരേഷ്ബാബു ഗുരുക്കൾ തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനം ടി.ടി.ജിസ്‌മോൻ ഉദ്ഘാടനം ചെയ്തു. ഷാജി വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. വിജയികൾക്ക് നാരായണൻ ഗുരുക്കൾ സമ്മാനദാനം നിർവഹിച്ചു. പ്രതാപൻ ഗുരുക്കൾ, എസ്.ബി.ബീന, കോമളൻ ഗുരുക്കൾ തുടങ്ങിയവർ പങ്കെടുത്തു. കളരിപ്പയറ്റിൽ തോട്ടപ്പള്ളി രുദ്ര കളരി ഓവറാൾ ചാമ്പ്യന്മാരായി.