മാവേലിക്കര: ആട്ടോറിക്ഷ സ്കൂട്ടറിനു പിന്നിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പല്ലാരിമംഗലം കണ്ടത്തിൽ പുത്തൻവീട് (അജിത് ഭവനം) രഘുനാഥൻ (64) ആണ് മരിച്ചത്. കഴിഞ്ഞ 17ന് രാവിലെ 9.30ന് പുന്നമ്മൂട് ളാഹ ജംഗ്ഷനിലായിരുന്നു അപകടം. മത്സ്യ കച്ചവടക്കാരനായിരുന്നു. സംസ്കാരം ഇന്ന്. ഭാര്യ: ബീന. മക്കൾ: രഞ്ജു, രഞ്ജിത്, പരേതനായ ജയൻ.