മാവേലിക്കര: ലോറി സ്കൂട്ടറിൽ ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന വെയർഹൗസിംഗ് കോർപറേഷൻ ജീവനക്കാരൻ മരിച്ചു. കായംകുളം എരുവ പടിഞ്ഞാറ് കൊപ്പാറയിൽ ഷാജി മോൻ (49) ആണ് മരിച്ചത്. ചെട്ടികുളങ്ങര ജംഗ്ഷനു തെക്ക് 26ന് ഉച്ചയ്ക്ക് 2.30നായിരുന്നു അപകടം. ഭാര്യ: ബീന. മക്കൾ: ഷെമിയ, ഷിയാസ്.