ചേർത്തല: എസ്.എൻ.ഡി.പി യോഗം മരുത്തോർവട്ടം 3154-ാം നമ്പർ ശാഖയിൽ യൂത്ത് മൂവ്മെന്റ് യൂണിറ്റ് രൂപീകണ യോഗം ഡയറക്ടർ ബോർഡ് അംഗം അനിൽ ഇന്ദീവരം ഉദ്ഘാടനം ചെയ്തു. ശാഖ ആക്ടിംഗ് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ദേവദാസ് മുഖ്യ പ്രഭാഷണം നടത്തി. യൂത്ത്മൂവ്‌മെന്റ് യൂണിയൻ കൗൺസിലർമാരായ ഷിബു, ശ്രീദിൽ, സൈജു വട്ടക്കര, ശ്യാംകുമാർ, പ്രിൻസ് മോൻ എന്നിവർ സംസാരിച്ചു. യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് വിനോദ് ജെ. പൊന്നൻ സ്വാഗതവും യൂണിറ്റ് സെക്രട്ടറി എ.അനീഷ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി പി.കെ.മനോജ് (പ്രസിഡന്റ്),ആർ.ശ്രീനി (വൈസ് പ്രസിഡന്റ്), എ.അനീഷ് (സെക്രട്ടറി), സുമേഷ് (ജോയിന്റ് സെക്രട്ടറി), അർജുൻ വിഷ്ണു (യൂണിയൻപ്രതിനിധി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.