ആലപ്പുഴ: തകഴി ലെവൽ ക്രോസിനു സമീപം ആലപ്പുഴ കുടിവെള്ള പദ്ധതി പൈപ്പിലുണ്ടായ പൊട്ടൽ പരിഹരിച്ച് പമ്പിംഗ് പുനരാരംഭിച്ചു.
അറ്റകുറ്റപ്പണി പൂർത്തിയായി പരീക്ഷണാടിസ്ഥാനത്തിൽ പമ്പിംഗ് ആരംഭിച്ചപ്പോൾ തൊട്ടടുത്ത് മറ്റൊരു പൊട്ടൽ വീണ്ടും കണ്ടതിനെ തുടർന്ന് പമ്പിംഗ് നിറുത്തിവയ്ക്കേണ്ടി വന്നു. തുടർന്ന് ഇതും പരിഹരിച്ച ശേഷമാണ് പമ്പിംഗ് തുടർന്നത്. 14 ദിവസം മുമ്പാണ് തകഴിയിൽ പൈപ്പ് പൊട്ടിയത്.