കായംകുളം: കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ്‌ (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മിറ്റി രൂപീകരണ യോഗം 8 ന് വൈകിട്ട് 3 ന് ആലപ്പുഴ ഡി.സി.സി ഓഫീസിൽ ചേരും. സംസ്ഥാന പ്രസിഡന്റ്‌ എസ് അബ്ദുൽ ലത്തീഫിന്റെ അദ്ധ്യക്ഷതയിൽ കൂടുന്നയോഗം ഡി സി സി പ്രസിഡന്റ്‌ അഡ്വ എം ലിജു ഉദ്ഘാടനം ചെയ്യും. ഐ. എൻ. ടി. യു. സി ജില്ലാ പ്രസിഡന്റ്‌ ജി. ബൈജു മുഖ്യപ്രഭാഷണം നടത്തും. ജില്ലയിലെ സഹകരണ മേഖലയിലെ മുഴുവൻ ജീവനക്കാരും പങ്കെടുക്കണമെന്ന് ജില്ലാ ചെയർമാൻ ആമ്പക്കാട്ട് സുരേഷ് അറിയിച്ചു .ഫോൺ: 9446117023.