ആലപ്പുഴ: ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ ഭാഗമായി നടത്തുന്ന ജില്ല ബാലശാസ്ത്ര കോൺഗ്രസ് 15ന് രാവിലെ 9 മുതൽ ആലപ്പുഴ ഗവ. മുഹമ്മദൻസ് ഗേൾസ് എച്ച്.എസിൽ നടക്കും. 'ശാസ്ത്ര സാങ്കേതിക വിദ്യകളിലെ നൂതനാശയങ്ങൾ വൃത്തിയും ഹരിതാഭയും ആരോഗ്യവുമുള്ള രാജ്യത്തിന്' എന്നതാണ് മുഖ്യവിഷയം. ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പ്രോജക്ടുകൾ അവതരിപ്പിക്കും. തിരഞ്ഞെടുക്കുന്ന പ്രോജക്ടുകൾ ഡിസംബർ 2, 3 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിൽ അവതരിപ്പിക്കും. ഫോൺ: 9447976901.