ആലപ്പുഴ: ഓച്ചിറ ക്ഷീരോത്പന്ന പരിശീലന വികസന കേന്ദ്രത്തിൽ 7,8 തീയതികളിൽ തീറ്റപ്പുൽകൃഷി പരിശീലനം നൽകുന്നു. 20 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പ്രവേശനം. പങ്കെടുക്കുന്നവർക്ക് യാത്രാബത്ത, ദിനബത്ത എന്നിവ നൽകും. ഫോണിലൂടെ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്തവർ ഏഴിന് രാവിലെ 10ന് പരിശീലന കേന്ദ്രത്തിൽ എത്തണം. പ്രവേശന സമയത്ത് തിരിച്ചറിയൽ രേഖയുടെയും ബാങ്ക് പാസ്ബുക്കിന്റെയും പകർപ്പ് ഹാജരാക്കണം. വിശദവിവരത്തിന് ഫോൺ: 0476 2698550.