ആലപ്പുഴ: വാളയാർ കേസ് സി.ബി.എെ അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി കോൺഗ്രസ് നേതൃത്വത്തിൽ ദീപം തെളിച്ച് പ്രതിഷേധിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ.എം. ലിജു ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണൻ പുതുശേരി അദ്ധ്യക്ഷനായി. കെ.പി.സി.സി നിർവ്വാഹക സമിതി അംഗം എം.എം.ബഷീർ, ജില്ലാ പ്രസിഡന്റ് ദിനേശ് ചന്ദന, അഡ്വ.എ.ഷുക്കൂർ, കെ.ഇ.അബ്ദുൾ റഷീദ്, പുഷ്പാംഗദൻ ,അനിൽ മുണ്ടപ്പള്ളിൽ, ശരത്ചന്ദ്രമോഹൻ, കെ.ജി.പ്രഭാകരൻ, ഹരികുമാർ, ജഗി, മാത്യു, സുദർശനൻ, രാംജിത്ത് തുടങ്ങിയവർ സംസാരിച്ചു.