ആലപ്പുഴ: വാളയാറിലെ പെൺകുട്ടികളെ കൊന്ന പ്രതികളെ സർക്കാർ രക്ഷിച്ചെന്നും മാവോയിസ്റ്റുകളെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയെന്നും ആരോപിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് കളക്ടറേറ്റിലേക്ക് ബഹുജന മാർച്ച് നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് എം. ലിജു അറിയിച്ചു. രാവിലെ 10.30ന് മാർച്ച് മുനിസിപ്പൽ സ്റ്റേഡിയത്തിന് മുന്നിൽ നിന്നാരംഭിക്കും. കോൺഗ്രസ് വക്താവ് ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്യും