ചാരുംമൂട്: കരിമുളയ്ക്കൽ ക്ഷീര വ്യവസായ സംഘത്തിനു മുന്നിൽ ബിജെപി ചുനക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി.
സംഘത്തിൽ പാലളക്കുന്നവരെ ഭരണ സമിതിയിൽ ഉൾപ്പെടുത്തുക, സംഘത്തിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ അംഗങ്ങളെ ബോദ്ധ്യപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ.
ജില്ലാ ജനറൽ സെക്രട്ടറി എം.വി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശശിധരക്കുറുപ്പ് സാരംഗി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം മധു ചുനക്കര മുഖ്യപ്രഭാഷണം നടത്തി. മാവേലിക്കര മണ്ഡലം പ്രസിഡന്റ് വെട്ടിയാർ മണിക്കുട്ടൻ, ജനറൽ സെക്രട്ടറിമാരായ കെ.കെ.അനൂപ്, അനിൽ വള്ളികുന്നം, ആർട്ടിസാൻ സെൽ സംസ്ഥാന കൺവീനർ സതീഷ് ടി.പത്മനാഭൻ, പഞ്ചായത്തംഗങ്ങളായ പത്മകുമാരി, സ്വപ്ന, നിഷ തുടങ്ങിയവർ സംസാരിച്ചു.