ചേർത്തല:പട്ടണക്കാട് ഗവ.എൽ.പി സ്‌കൂളിൽ ശ്രദ്ധ പദ്ധതിക്ക് തുടക്കമായി. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന 3, 4 ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ പഠന നിലവാരം പാട്ടുകളിലൂടെയും കളികളിലൂടെയും ഉയർത്തുന്നതിന് വേണ്ടിയുള്ള പദ്ധതിയാണിത്. എസ്.എം.സി ചെയർമാൻ അജി ഇടപ്പുങ്കൽ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക സന്ധ്യ പ്രഭു അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപിക സോണിയ ക്ലാസ് നയിച്ചു.എസ്.എം.സി അംഗങ്ങളായ ഷാഹിന സജീർ,സദാശിവൻ കൈലാസം,ബിന്ദു,പ്രേംലാൽ,സബീന,ലത എന്നിവർ സംസാരിച്ചു.