ambala

അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിൽ മാസങ്ങളായി കത്താത്ത വഴിവിളക്കുകൾ അടിയന്തിരമായി പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡംഗം എം.ഡി. സിബിലാൽ കഴുത്തിൽ റാന്തൽ കെട്ടിത്തൂക്കി പഞ്ചായത്ത് സെക്രട്ടറിക്കു മുന്നിൽ പ്രതിഷേധിച്ചു.

വഴിവിളക്കുകൾക്കാവശ്യമായ എൽ.ഇ.ഡി ബൾബുകൾ അടക്കം മാസങ്ങളായി പഞ്ചായത്തിൽ കെട്ടിക്കിടക്കുകയാണ്. ഇവ മാറ്റി സ്ഥാപിക്കാൻ കരാർ എടുത്തയാൾ യഥാസമയം ജോലി ചെയ്തില്ലെന്നും അടിയന്തിരമായി വിളക്കുകൾ പുന:സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നുമുള്ള സെക്രട്ടറിയുടെ ഉറപ്പിനെത്തുടർന്ന് സമരം അവസാനിപ്പിച്ചു.