ഹരിപ്പാട്: മഹാത്മാ ഗാന്ധിയുടെ 150-ാം ജയന്തിയുമായി ബന്ധപ്പെട്ട് ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി നങ്ങ്യാർകുളങ്ങര ടി.കെ. മാധവ മെമ്മോറിയൽ കോളേജിലെ സെന്റർ ഫോർ ഗാന്ധിയൻ സ്റ്റഡീസിന്റെ നേതൃത്വത്തിൽ യു.പി വിഭാഗം സ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ.പി.പി. ഷർമിള ഉദ്ഘാടനം ചെയ്തു. സെന്റർ ഫോർ ഗാന്ധിയൻ സ്റ്റഡീസ് കോളേജ് കോ -ഓർഡിനേറ്റർ ആതിര എം.രാജ് സംസാരിച്ചു. 15 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ മണ്ണാറശാല യു.പി സ്കൂൾ, ചെട്ടികുളങ്ങര എച്ച്.എസ്.എസ്, സെന്റ് തോമസ് എച്ച്.എസ്.എസ് മറ്റം എന്നീ സ്കൂളുകൾ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങൾ നേടി. വിജയികൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും കോളേജ് പ്രിൻസിപ്പൽ സമ്മാനിച്ചു.