ചെങ്ങന്നൂർ: ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളാണ് ഇന്ന് ഭാരതം ഉയർത്തിപ്പിടിക്കുന്നതെന്നും കഴിഞ്ഞ പാർലമെന്റിൽ ഭാരതത്തിന്റെ പ്രഥമപൗരൻ ഗുരുദേവ ദർശനങ്ങൾ ഉദ്ധരിച്ച് നടത്തിയ നയപ്രഖ്യാപന പ്രസംഗം ഇതാണ് സൂചിപ്പിക്കുന്നതെന്നും എസ്.എൻ.ഡി.പി യോഗം കൗൺസിലർ എ.ജി തങ്കപ്പൻ പറഞ്ഞു. കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മ മഠത്തിലെ പരബ്രഹ്മക്ഷേത്ര പ്രതിഷ്ഠാ വാർഷികവും മഠാധിപതി ശിവബോധാനന്ദ സ്വാമിയുടെ 53-ാമത് ജന്മദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ ചെയർമാൻ ബി. സുരേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. മഠം കേന്ദ്രീകരിച്ച് അണ്ണാമല യൂണിവേഴ്‌സിറ്റി ആരംഭിക്കുന്ന സബ് സെന്ററിന്റെ ഉദ്ഘാടനം കോട്ടയം യൂണിയൻ സെക്രട്ടറി ആർ. രാജീവ് നിർവഹിച്ചു. പന്തളം യൂണിയൻ സെക്രട്ടറി ഡോ. എ.വി ആനന്ദരാജ് ജന്മദിന സന്ദേശം നൽകി. ഫാ. ഡോ. മാത്യുവർക്കി അനുഗ്രഹപ്രഭാഷണം നടത്തി. അണ്ണാമല യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ. ജയന്തി, പ്രൊഫ. ഡോ. നടരാജൻ, യോഗാചാര്യ സുനിൽകുമാർ, തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കര, സജീഷ് മണലേൽ, ഗിരിഷാ കോനാട്ട്, രവീന്ദ്രൻ എഴുമറ്റൂർ, അനിൽ ഉഴത്തിൽ, ബിജു ഇരവിപേരൂർ, മോഹൻബാബു, ഷാജി എം. പണിക്കർ, ബാബുരാജ് അയിരൂർ, കൃഷ്ണാനന്ദസ്വാമി, പ്രകാശ് പുന്തല, രേഖാ അനിൽ, പന്തളം നഗരസഭ വൈസ് ചെയർമാൻ ജയൻ, ജില്ലാപഞ്ചായത്ത് അംഗം, അഡ്വ. ജോർജ്ജ് തോമസ്, വാർഡ് അംഗം മഹേന്ദ്രദാസ് എന്നിവർ സംസാരിച്ചു. എസ്.എൻ.ഡി.പിയോഗം ചെങ്ങന്നൂർ യൂണിയൻ കൺവീനർ ബൈജു അറുകുഴി സ്വാഗതവും ആശ്രമ സമിതി പ്രസിഡന്റ് സുരേഷ് മുടിയൂർക്കോണം നന്ദിയും പറഞ്ഞു.