മാവേലിക്കര: ബൈക്കിൽ അജ്ഞാത വാഹനം ഇടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മറ്റം വടക്ക് പിള്ളേടത്ത് ഉദയസദനത്തിൽ പരേതനായ ദാമോദരൻ പിള്ളയുടെ മകൻ തട്ടാരമ്പലം വി.എസ്.എം ആശുപത്രി ജീവനക്കാരനായ ഉദയകുമാർ (45) ആണ് ഇന്നലെ രാവിലെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ 2ന് വൈകിട്ട് 4.45ന് വലിയപെരുമ്പുഴ റോഡിൽ ആയിരുന്നു അപകടം. സംസ്കാരം ഇന്ന്. ഭാര്യ: രാഖി. മകൾ: ഗൗരി.