tv-r

അരൂർ: കരിങ്കൽ കെട്ട് ജോലിക്കിടെ, സമീപത്ത് വെൽഡിംഗ് നടക്കുന്നിടത്തെ വയറിൽ നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു. അരൂർ പഞ്ചായത്ത് ആറാം വാർഡ് ചുള്ളിക്കളത്തിൽ സി.പി.ബാബുക്കുട്ടൻ (46) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 3ന് ചന്തിരൂർ കൊച്ചുവെളിക്കവലയ്ക്ക് കിഴക്ക് ഭാഗത്തായിരുന്നു അപകടം. ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് അരൂർ പൊതുശ്മശാനത്തിൽ. ഭാര്യ: സുലോചന. മകൻ: അർജ്ജുൻ.