photo

ചേർത്തല: ജില്ലാ സഹോദയ കോംപ്ലക്‌സ് ജില്ലാ കിഡ്‌സ് ഫെസ്​റ്റ് തണ്ണീർമുക്കം ബി.എസ്.എൻ.എം നിർമ്മല ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ നടന്നു. ജില്ലയിലെ 79 സി.ബി.എസ്.ഇ സ്‌കൂളുകളിൽ നിന്നുള്ള 1800 കുട്ടികൾ മൂന്നു വിഭാഗങ്ങളായി മത്സരങ്ങളിൽ പങ്കെടുത്തു. സിനിമാതാരം ചേർത്തല ജയൻ ഉദ്ഘാടനം ചെയ്തു. കെ.രാജൻ ജോസഫ് അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ജ്യോതിസ്, സിനിമാതാരം സഞ്ജന എന്നിവർ മുഖ്യാതിഥികളായി. വൈകിട്ടു നടന്ന സമാപന സമ്മേളനത്തിൽ സഹോദയ വൈസ് പ്രസിഡന്റ് ഡോ.നൗഷാദ് മുഖ്യാതിഥിയായി. സ്‌കൂൾ മാനേജർ ഫാ.ജോസഫ്.ഡി.പ്ലാക്കൽ സമ്മാനദാനം നിർവഹിച്ചു.