ചേർത്തല: ചേർത്തല തെക്ക് ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി സംസ്ഥാനതലത്തിൽ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. കേരളത്തിന്റെ വളർച്ചയിൽ സഹകരണ സ്ഥാപനങ്ങൾ വഹിച്ച പങ്ക് എന്ന വിഷയത്തിൽ 15ന് രാവിലെ 10ന് ഹയർ സെക്കൻഡറി സ്‌കൂൾ ആഡിറ്റോറിയത്തിലാണ് മത്സരം. ഒരു സ്‌കൂളിൽ നിന്നു പരമാവധി രണ്ടു പേർക്കാണ് അവസരം. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് കാഷ് അവാർഡും ട്രോഫിയും നൽകും.സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സ്‌കൂളിലെ ഇക്കണോമിക്‌സ് ക്ലബ്ബും കോമേഴ്‌സ് ക്ലബ്ബും ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. താത്പര്യമുള്ളവർ 12ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9074361521.