ചേർത്തല:ബി.പി.സി.എൽ സ്വകാര്യവത്കരണം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യു നേതൃത്വത്തിൽ തൊഴിലാളികൾ ചേർത്തല ദേവിക്ഷേത്രത്തിന് വടക്കുവശം നടത്തിയ സായാഹ്നധർണ സംസ്ഥാന സെക്രട്ടറി പി.പി. ചിത്തരഞ്ജൻ ഉദ്ഘാടനം ചെയ്തു. വി.എ.പരമേശ്വരൻ അദ്ധ്യക്ഷനായി. പി.ഷാജിമോഹൻ,ജി.ബാഹുലേയൻ,പി.എം. പ്രമോദ്, പി.വിശ്വനാഥപിള്ള, കെ.കെ.ചന്ദ്രബാബു, കെ.പി.പ്രതാപൻ,ഷേർളി ഭാർഗവൻ, നിർമല ശെൽവരാജ്,കെ. സുരേശ്വരി എന്നിവർ സംസാരിച്ചു.