ചേർത്തല:ഓങ്കാരേശ്വരം ശ്രീരാമ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞവും ആദ്ധ്യാത്മിക സമ്മേളനവും അഷ്ടദവ്യ മഹാഗണപതിഹോമവും ഇന്നു മുതൽ 12 വരെ നടക്കും.ഇന്ന് വൈകിട്ട് 4ന് നടക്കുന്ന ആദ്ധ്യാത്മിക സമ്മേളനം എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.ടി.മന്മഥൻ ഉദ്ഘാടനം ചെയ്യും. യോഗം ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ.ബാബു അദ്ധ്യക്ഷത വഹിക്കും. ജി.ഗോപിനാഥൻനായർ, നവപുരം ശ്രീകുമാർ,രമേശ് മണി, ടി.കെ.മോഹൻദാസ് എന്നിവർ സംസാരിക്കും. ദേവസ്വം പ്രസിഡന്റ് വി.ഒ.രാജപ്പൻ സ്വാഗതവും എൻ.ആർ.സുരേന്ദ്രൻ നന്ദിയും പറയും.
വൈകിട്ട് 7ന് എസ്.എൻ ട്രസ്റ്റ് ബോർഡംഗം ജി.സത്യശീലൻ സത്യാലയം ദീപ പ്രകാശനം നിർവഹിക്കും. വിഗ്രഹ സമർപ്പണം യൂണിയൻ സെക്രട്ടറി വി.എൻ.ബാബു നിർവഹിക്കും. തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ യജ്ഞവേദിയിൽ കൃഷ്ണ വിഗ്രഹം സ്ഥാപിക്കും. പണപ്പറ സമർപ്പണം പി.ഡി. ലക്കിയും ധാന്യ സമർപ്പണം പി.കെ.സുഗുണനും നിർവഹിക്കും.ശിവഗിരി മഠത്തിലെ ബ്രഹ്മസ്വരൂപാനന്ദ സ്വാമിയാണ് യജ്ഞാചാര്യൻ. നാളെ രാവിലെ 10ന് വരാഹാവതാരം. 8ന് രാവിലെ 10.30ന് ശ്രീകൃഷ്ണാവതാരം,12ന് ഉണ്ണിയൂട്ട്. 9ന് രാവിലെ 10ന് കാർത്ത്യായനി പൂജ,11.30ന് ഗോവിന്ദപട്ടാഭിഷേകം, വൈകിട്ട് 5ന് വിദ്യാഗോപാല മന്ത്രാർച്ചന.10ന് രാവിലെ 11ന് രുക്മിണി സ്വയംവരം,12ന് ലക്ഷ്മീനാരായണ പൂജ,വൈകിട്ട് 5.30ന് സർവൈശ്വര്യപൂജ.11ന് രാവിലെ 11ന് കുചേലാഗമനം.12ന് പുലർച്ചെ 5.30ന് അഷ്ടദവ്യഗണപതിഹോമം,വൈകിട്ട് 3ന് അവഭൃഥസ്നാനം.