viswakarma

ചേർത്തല: അഖില കേരള വിശ്വകർമ്മ മഹാസഭ മാരാരിക്കുളം 842-ാം നമ്പർ ശാഖാ ഓഫീസ് ചേർത്തല താലൂക്ക് യൂണിയൻ പ്രസിഡന്റ് നവപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എൻ.പി. ഉദയപ്പൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി അജിത് കുമാർ, താലൂക്ക് ട്രഷറർ ബാബു, മഹിളാ സെക്രട്ടറി സിന്ധു, താലൂക്ക് പ്രതിനിധി എൻ.പി. രാജേന്ദ്രൻ, ശാഖാ സെക്രട്ടറി ടി.എസ്. വിജയൻ, വൈസ് പ്രസിഡന്റ് ടി.കെ.തങ്കപ്പൻ, ജോയിന്റ് സെക്രട്ടറി ടി.കെ.കുഞ്ഞുമണി, ട്രഷറർ ടി. പുരുഷൻ എന്നിവർ സംസാരിച്ചു.