ചേർത്തല: താലൂക്ക് മഹാസമാധി ദിനാചരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ 9ന് രാവിലെ 8 മുതൽ ഒന്നുവരെ സൗജന്യ നേത്ര ചികിത്സാ ക്യാമ്പും തിമിര ശസ്ത്രക്രിയയും നടത്തും. ചേർത്തല ട്രാൻസ്പോർട്ട് സ്റ്റാൻഡിന് സമീപത്തെ സി.വി.കുഞ്ഞിക്കുട്ടൻ മെമ്മോറിയൽ ഗുരുദേവ പ്രാർത്ഥന ഹാളിലാണ് ക്യാമ്പ്. തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പിൽ വിദഗ്ദ്ധരായ ഡോക്ടർമാർ പങ്കെടുക്കും. ഫോൺ:9946005873.