ആലപ്പുഴ : മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആർ.സി. ഈ.പി ) കരാറിൽ ഇന്ത്യ ചേരുന്നില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം സ്വാഗതാർഹമാണെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് പറഞ്ഞു
നാഷണലിസ്റ്റ് കർഷക യൂണിയൽ സംസ്ഥാന പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാഷണലിസ്റ്റ് കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് സുധീഷ് നായർ അദ്ധ്യക്ഷതവഹിച്ചു. എം.എൻ ഗിരി, ജെയിംസ് കുന്നപ്പള്ളി, എൻ എൻ ഷാജി, ബിജി മണ്ഡപം, കെ ജി വിജയകുമാരൻ, നായർ,അയൂബ് മേലേടത്ത്, ജാൻസി ജോർജ് , ബിജു നാരായണൻ, ജി.ബിനു മോൻ,എച്ച്.ഷംസുദീൻ, ഉഷ ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.