ആലപ്പുഴ: സാധുജന പരിപാലന സംഘം ജില്ലാ സമ്മേളനം തെക്കനാര്യാട് വി.വി.എസ്.ഡി എൽ.പി സ്‌കൂളിൽ 10ന് നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് സുരേഷ് സഹദേവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് ജഗതി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3ന് പ്രകടനം. തുടർന്നു ന പൊതുസമ്മേളനം മന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് മാവേലിക്കര ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. 18 കരയോഗങ്ങളിൽ നിന്നുള്ള നൂറോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ശ്രീധരൻ, സെക്രട്ടറി കെ. സുരേഷ് കുമാർ, സ്വാഗതസംഘം ചെയർമാൻ ഷാജിമോൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.