ആലപ്പുഴ: വാളയാർ,കൂടത്തായി സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കേരളത്തിലുടനീളം ജാഗ്രത സമിതികൾ രൂപീകരിക്കാൻ ജനശ്രീ മിഷൻ മുൻകൈ എടുക്കണമെന്ന് ചെയർമാൻ എം.എം.ഹസൻ പറഞ്ഞു. ജനശ്രീ ജില്ലാ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ കെ.കെ.നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ.ബി.എസ്.ബാലകൃഷ്ണൻ,പുറക്കാട് ഷംസുദ്ദീൻ,ഡോ.ബേബി കമലം,വി.രാജു,എ.എം.കബീർ,കായലിൽ രാജപ്പൻ,കെ.ജി.ഷാ,ബി.പ്രസന്നകുമാർ,കെ.വേണുഗോപാലൻ,ജി.രാജേന്ദ്രൻ,ഇൗര വിശ്വനാഥൻ,വിശ്വംഭരൻ പിള്ള,വി.മോഹനൻ,കൊല്ലം പണിക്കർ എന്നിവർ സംസാരിച്ചു.