ആലപ്പുഴ: അമ്പലപ്പുഴ താലൂക്കിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നതിന് രൂപം നൽകിയ യുഡിസ്‌മാറ്റ് പദ്ധതിയിൽ നടന്ന അഴിമതികളെകുറിച്ചും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അവിഹിത സമ്പാദ്യത്തെകുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും പ്രശ്നത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ട് 12,13.14 തീയതികളിൽ കളർകോട് യുഡിസ്‌മാറ്റ് പ്രോജക്ട് ഓഫീസിന് മുന്നിൽ സത്യഗ്രഹം നടത്താൻ സി.പി.ഐ തീരുമാനിച്ചു.
യോഗത്തിൽ ആർ.സുരേഷ് അദ്ധ്യക്ഷനായി.ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്,അസി സെക്രട്ടറിമാരായ പി.വി.സത്യനേശൻ,ജി.കൃഷ്ണ പ്രസാദ് ,സംസ്ഥാന കൗൺസിൽ അംഗം ദീപ്തി അജയകുമാർ,ജില്ലാ എക്സി അംഗം പി.ജ്യോതിസ്,മണ്ഡലം സെക്രട്ടറിമാരായ ഇ.കെ.ജയൻ,വി.പി.ചിദംബരൻ,ജില്ലാ കൗൺസിൽ അംഗങ്ങളായ ആർ.അനിൽകുമാർ,വി.സി.മധു എന്നിവർ സംസാരിച്ചു.