കായംകുളം :പുതിയവിള വടക്കൻ കോയിക്കൽ ദേവീക്ഷേത്രത്തിലെ വാർഷിക പൊതുയോഗം എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി കൺവീനർ പി.പ്രദീപ് ലാൽ ഉദ്ഘാടനം ചെയ്തു. ചെയർമാൻ വി.ചന്ദ്രദാസ് അദ്ധ്യക്ഷത വഹിച്ചു. കാഷ് അവാർഡുകൾ കോലത്ത് ബാബു വിതരണം ചെയ്തു. വിഷ്ണുപ്രസാദ്, എം.ബാബുക്കുട്ടൻ, ദേവസ്വം പ്രസിഡന്റ് എൻ.ദിവാകരൻ, ബി.ഉദയഭാനു തുടങ്ങിയവർ സംസാരിച്ചു.