ആലപ്പുഴ: മുങ്ങികിടക്കുന്ന ആനുകൂല്യങ്ങൾ ഉടൻ നൽകുക. ക്ഷേമനിധി ബോർഡ് പ്രവർത്തനം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജില്ലാ തയ്യൽ തൊഴിലാളി സംഘിന്റെ (ബി.എം.എസ്) നേതൃത്വത്തിൽ ജില്ലാ ക്ഷേമനിധി ഒാഫീസ് ഉപരോധിച്ചു. ബി.എം.എസ് ജില്ലാ പ്രസിഡന്റ് ടി.പി.വിജയൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ബി.രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാ ഉപാദ്ധ്യക്ഷൻ കെ.സദാശിവൻപിള്ള സംസാരിച്ചു. സന്തോഷ് ഹരിപ്പാട്,രാധാ മോഹനൻ,ശാന്താ ഡി.നായർ,ശാലു,സുധാകരൻ,ബിനോയ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.