കായംകുളം : ചെറുകോൽ ശ്രീശുഭാനന്ദ ആശ്രമം ശ്രീ ശുഭാനന്ദ തപോ ശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായുള്ള രഥവാഹന ഘോഷയാത്രയ്ക്ക് ഇന്ന് രാവിലെ 10ന് കായംകുളം പാർക്ക് മൈതാനിയിൽ സ്വീകരണം നൽകും. നഗരസഭാ ചെയർമാൻ എൻ. ശിവദാസൻ ഉദ്ഘാടനം ചെയ്യും. ശുഭാനന്ദാശ്രമം ട്രസ്റ്റി സ്വാമി ശുഭാനന്ദ ദാസ് അദ്ധ്യക്ഷത വഹിക്കും. സമാപന സമ്മേളനം ഉച്ചയ്ക്ക് 2ന് ചെട്ടികുളങ്ങര ദിവ്യ ഓഡിറ്റോറിയത്തിൽ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ഇ. കൃഷ്ണമ്മ മുഖ്യപ്രഭാഷണം നടത്തും. സ്വാമി ഗീതാനന്ദൻ അദ്ധ്യക്ഷത വഹിക്കും.