ആലപ്പുഴ: ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി പൊതുജന സമ്പർക്ക വകുപ്പും ജില്ല ഭരണകൂടവും ജില്ലയിലെ സർക്കാർ ഉദ്യോഗസ്ഥർക്കും അദ്ധ്യാപകർക്കുമായി ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതൽ ജില്ല പഞ്ചായത്ത് ഹാളിൽ വിവിധ മത്സരങ്ങൾ നടത്തും. ഇംഗ്ലീഷ് മലയാളം തർജ്ജമ മത്സരം, കേട്ടെഴുത്ത്, കയ്യെഴുത്ത് മത്സരം തുടങ്ങിയ ഭാഷാപരിചയ പരീക്ഷകളാണ് നടത്തുന്നത്. വിശദവിവരത്തിന് ഫോൺ: 04772251349.