ആലപ്പുഴ : കുതിരപ്പന്തി മുട്ടത്തുപറമ്പ് റെസിഡന്റ്സ് അസോസിയേഷൻ വാർഷികം മുനിസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. അബ്ദുൾ മജീദ് അദ്ധ്യക്ഷതവഹിച്ചു. ബഷീർ കോയാപറമ്പിൽ, സജിത ഹാരിസ്, സിദ്ധാർത്ഥൻ എന്നിവർ സംസാരിച്ചു. ഷിഹാബുദ്ദീൻ സ്വാഗതവും എം.എസ്.വിനോദ് നന്ദിയും പറഞ്ഞു.