കായംകുളം: പട്ടണത്തിന്റെ പൊതുവികസനം തകർത്ത് വ്യവസായം തുടങ്ങാൻ വരുന്നവരുടെ മുഖം നോക്കി നിലപാട് സ്വീകരിക്കാതെ എല്ലാവർക്കും തുല്യനീതി നൽകിയതാണ് യുഡിഎഫ് പ്രകോപനത്തിന് കാരണമെന്ന് നഗരസഭാ ചെയർമാൻ എൻ.ശിവദാസൻ പറഞ്ഞു. കൗൺസിൽ തീരുമാന പ്രകാരം നഗരത്തിൽ നടപ്പാക്കുന്ന വികസന പദ്ധതികൾക്ക് നേതൃത്വം നൽകുന്ന എൽ. ഡി. എഫിനെ അംഗീകരിച്ചും ഭരണത്തിന് നേതൃത്വം നൽകുന്ന ചെയർമാനെ ഒറ്റപ്പെടുത്തിയും യു.ഡി.എഫ് നടത്തുന്ന പ്രചാരണം അവിശ്വാസം പരാജയപ്പെടുമെന്ന ബോദ്ധ്യത്താലാണെന്നും എൻ.ശിവദാസൻ പറഞ്ഞു.
യു. ഡി. എഫ് ഭരണകാലത്ത് ചെയർപേഴ്സൺമാരെ ഭീഷണിപ്പെടുത്തി ഭരണസ്തംഭനം ഉണ്ടാക്കിയതുപോലെ ഇപ്പോൾ നടക്കാത്തതിന്റെ വിരോധമാണ് അവിശ്വാസ പ്രമേയമെന്ന് ചെയർമാൻ ചൂണ്ടിക്കാട്ടി.