ഹരിപ്പാട്: കേരളത്തിലെ ലൈസൻസ്ഡ് എഞ്ചിനീയേഴ്‌സ് ആന്റ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷന്റെ ഹരിപ്പാട് ഏരിയാസമ്മേളനം മുനിസിപ്പൽ ചെയർപേഴ്‌സൺ വിജയമ്മ പുന്നൂർമഠം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.എസ്.ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. ഏരിയാ പ്രസിഡന്റ് ഡി.രേണുദാസ് അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ജയാസുരേഷ് സ്വാഗതവും, ഏരിയാ ട്രഷറർ ജെ.ദിലീപ്കുമാർ നന്ദിയും പറഞ്ഞു. കുമാരപുരം പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ്‌കുമാർ, സംസ്ഥാന കമ്മിറ്റിയംഗം ജി.രാജേഷ്, ജില്ലാ സെക്രട്ടറി ഷൈൻ ജോസഫ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി സി.പ്രകാശ് (ഏരിയ പ്രസിഡന്റ്), ജയാസുരേഷ് (സെക്രട്ടറി), ഹരിരംഗ് മുരളി (ട്രഷറർ), സി.രജീഷ് (വൈസ് പ്രസിഡന്റ്), ജെ.ദിലീപ്കുമാർ (ജോ.സെക്രട്ടറി), ജി.രാജേഷ് (ജില്ലാ കമ്മിറ്റിയംഗം) എന്നിവരെ തി​രഞ്ഞെടുത്തു.